മോദി ജയിക്കുകയാണെങ്കിൽ ഇന്നത്തെ ഭരണഘടനയുണ്ടാകില്ല, അധികാരത്തിൽ നിന്ന് മാറ്റിയേ പറ്റൂ- തോമസ് ഐസക്

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ മുൻപന്തിയിലാണ് പത്തനംതിട്ട. തുടർച്ചയായി മൂന്നുതവണ ആൻ്റോ ആന്റണിക്ക് മുന്നിൽ അടിതെറ്റിയെങ്കിലും വോട്ടുവിഹിതത്തിൽ കാര്യമായ കുറവില്ലാത്തത് ഊർജമാക്കിയാണ് ഇക്കുറി എൽഡിഎഫ് കളത്തിലിറങ്ങുന്നത്. ഇത്തവണ സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെയാണ് പാർട്ടി പത്തനംതിട്ട പിടിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്.
പത്തനംതിട്ടയുടെ മനസ്സറിയാനായി ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് തോമസ് ഐസക്. കൊടും ചൂടിലും ആവേശമൊട്ടും ചോരാതെ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കുകയാണ് ഐസക്കും അണികളും. തിരഞ്ഞെടുപ്പ് ചൂടിനിടെ നിലപാടുകൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് അദ്ദേഹം.
Content Highlights: loksabha election 2024 ldf leader thomas isaac interview