പാലക്കാടന്‍ കോട്ട തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ്.; വിട്ടുകൊടുക്കാതിരിക്കാന്‍ യു.ഡി.എഫും

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ഇടത് കോട്ടയായി ഏറെക്കാലം വാഴ്ത്തപ്പെട്ട പാലക്കാട് ലോക്‌സഭാ മണ്ഡലം തങ്ങള്‍ക്ക് ഒരു ബാലികേറാമലയല്ലെന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തെളിയിച്ചതാണ്. 1957 ലെ തിരഞ്ഞെടുപ്പ് തൊട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ 2014 വരെ എല്‍.ഡി.എഫിന്റെ കോട്ടയായി തുടര്‍ന്ന പാലക്കാടിന്റെ ചരിത്രം കോണ്‍ഗ്രസ് മാറ്റിയെഴുതി. തീര്‍ച്ചയായും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു തിരഞ്ഞെടുപ്പെത്തുമ്പോള്‍ പാലക്കാട്ടെ രാഷ്ട്രീയം അവിടുത്തെ കാലാവസ്ഥ പോലെ തന്നെ കൊടുംചൂടിലേക്ക് നീങ്ങുമെന്നുറപ്പാണ്. നഷ്ടപ്പെട്ട കോട്ട വീണ്ടെടുക്കാന്‍ എല്‍.ഡി.എഫും പിടിച്ചടക്കിയത് നിലനിര്‍ത്താനുള്ള യു.ഡി.എഫിന്റെയും പോരാട്ടമായിരിക്കും അത്. 

പാലക്കാട് ലോക്‌സഭാ മണ്ഡലം

Content Highlights: palakkad parliament constituency history

Continue reading