മോദി പറഞ്ഞ രണ്ടക്കത്തിൽ ഇടതുവശത്തും പൂജ്യമായിരിക്കും- കെ. മുരളീധരൻ | അഭിമുഖം

കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് തൃശ്ശൂരിലേത്. കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വമാണ് തൃശ്ശൂരിലെ പോരാട്ടം കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ എരിപൊരി സഞ്ചാരത്തിനിടയിൽ മുരളീധരൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
പ്രതിസന്ധിഘട്ടങ്ങളിൽ കോൺഗ്രസ് താങ്കളിലേക്ക് തിരിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 2019-ൽ വടകരയിൽനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്മാറിയപ്പോൾ കോൺഗ്രസ് അവിടേക്ക് നിയോഗിച്ചത് വട്ടിയൂർക്കാവ് എം.എൽ.എ. ആയിരുന്ന താങ്കളെയാണ്. രണ്ട് കൊല്ലത്തിനപ്പുറം നേമത്ത് ബി.ജെ.പി. പരാജയപ്പെടണം എന്ന ലക്ഷ്യം ശക്തമായപ്പാഴും കോൺഗ്രസ് താങ്കളിലേക്കാണെത്തിയത്. ഇപ്പോൾ തൃശ്ശൂർ ബി.ജെ.പിയുടെ ഒന്നാം നമ്പർ സീറ്റായി മാറിയിരിക്കെ കോൺഗ്രസ് ഒരിക്കൽകൂടി താങ്കളെ കളത്തിലിറക്കിയിരിക്കുന്നു. കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ അഥവാ സി.എം. ആണോ താങ്കൾ
Content Highlights: The left side of the double number said by Modi will also have a zero: K. Muraleedharan