രാജ്യത്തെ ആദ്യ 'വാട്സാപ്പ് ഇലക്ഷൻ'; 'കേശവമ്മാവൻ' വിളി വെറുതെ ഉണ്ടായതല്ല | Digital Democracy 02

Photo: Gettyimages
Photo: Gettyimages

രാജ്യത്തെ ആദ്യ വാട്സാപ്പ് തിരഞ്ഞെടുപ്പെന്നായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. രാഷ്ട്രീയപാർട്ടികൾ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് വൻതോതിൽ പ്രാധാന്യം നൽകിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2019-ലേത്. വാട്സാപ്പ്, ഫെയ്​സ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം... തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഏതിനും ഒരു മറുവശം ഉണ്ട്, അത് ഇവിടെയും അതുണ്ടായി.

വ്യാജവാർത്തകളുടേയും വിദ്വേഷപ്രചാരണങ്ങളുടേയും പ്രൊപ്പഗാണ്ട ഉള്ളടക്കങ്ങളുടേയും ആധിക്യവും പ്രചാരണങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോകളിൽ തകൃതിയായി നടന്നു. രാഷ്ട്രീയ പ്രചാരങ്ങൾക്കൊപ്പം തന്നെ സ്വകാര്യ ഗ്രൂപ്പുകളിൽ തങ്ങളുടെ ആശയങ്ങൾ, തങ്ങൾ നിശ്ചയിക്കുന്ന ഒരുപറ്റം ആളുകളിലേക്ക് അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയ രീതിയും 2019-ലെ തിരഞ്ഞെടുപ്പിൽ വ്യാപകമായി കണ്ടു.

Content Highlights: India WhatsApp election digital democracy

Continue reading