എകെജി സെന്ററും എകെജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍ഡിഎഫ് തോറ്റു

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ.പി. ബിനു തോറ്റു. കോണ്‍ഗ്രസിലെ മേരി പുഷ്പം എയാണ് ഇവിടെ വിജയിച്ചത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു.
എകെജി പഠനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാര്‍ഡാണ് കുന്നുകുഴി. സംസ്ഥാന കമ്മിറ്റി ഓഫീസായ പുതിയ എകെജി സെന്റര്‍ പാളയം വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയും സിപിഎം തോറ്റു. കോണ്‍ഗ്രസിലെ ഷേര്‍ളി എസ്. ആണ് ഇവിടെ വിജയിച്ചത്.
ബിനു നേരത്തെ ഇവിടെ കൗണ്‍സിലറായിരുന്നു. കോര്‍പ്പറേഷന്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാനുമായിരുന്നു. നിലവിലെ കൗണ്‍സിലറാണ് എ. മേരി പുഷ്പം. മുമ്പ് ഒരുവട്ടം കൗണ്‍സിലറായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ഒബിസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അധ്യാപികയായിരുന്നു.
Content Highlights: LDF faces defeat in Thiruvananthapuram`s Kunnamkuzhy and Palayam wards, home to AKG Study Centre and AKG Centre