എ. സമ്പത്തിന്റെ സഹോദരന്‍ എ. കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ഥി

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. തൈക്കാട് വാര്‍ഡില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ. കസ്തൂരി മത്സരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി.
സിപിഎം നേതാവ് കെ. അനിരുദ്ധന്റെ മകനും എ. സമ്പത്തിന്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതംചെയ്തത്. കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കുമ്മനത്തെ കാല്‍ തൊട്ടുവണങ്ങിയതിനുശേഷണാണ് കസ്തൂരി സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.
31 പേരുടെ പട്ടികയാണ് ബിജെപി വ്യാഴാഴ്ച പുറത്തിറക്കിയത്. മുന്നണി ധാരണ പ്രകാരം മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും
നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണ് തൈക്കാട്. ജി. വേണുഗോപാല്‍ ആണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ സിഎംപി മത്സരിക്കുന്ന വാര്‍ഡ് ആണിത്. എം.ആര്‍. മനോജ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
ബിജെപി
വാഴോട്ടുകോണം: സുഗതന്‍ ആര്‍.
കാച്ചാണി: എസ്. ഷീജ രതീഷ്
വട്ടിയൂര്‍ക്കാവ്: നന്ദാ ഭാര്‍ഗവ്
പാങ്ങോട്: വിഷ്ണു മോഹന്‍ (അച്ചു)
കവടിയാര്‍: എസ്. മധുസൂദനന്‍ നായര്‍
ചെട്ടിവിളാകം: ദിനേശ് കുമാര്‍ ആര്‍.
അമ്പലമുക്ക്: കുമാരി ജയന്തി ആര്‍.സി.
പാതിരപ്പള്ളി: വിശ്വേശ്വരനാഥ് എം.
ശ്രീകാര്യം: ഐ.ആര്‍. ലക്ഷ്മി
കരിക്കകം: സുമി അരുണ്‍കുമാര്‍
കടകംപള്ളി: ജയാ രാജീവ്
അണമുഖം: ഗംഗ എസ്. നായര്‍
ആക്കുളം: അഡ്വ. മിനി പി.എസ്.
ചെറുവയ്ക്കല്‍: ആര്‍. വിനോദ് (കിരണ്‍)
പള്ളിത്തുറ: അഡ്വ. അശ്വതി വി.സി.
ഹാര്‍ബര്‍: വി. അനിത
മുടവന്‍മുഗള്‍: ബിജുകുമാര്‍ എസ്.
ആറ്റുകാല്‍: ശ്രുതി എസ്.
കളിപ്പാന്‍കുളം: ബിന്ദു പി.
ജഗതി: പി.ടി. മധു
തൈക്കാട്: എ. കസ്തൂരി
ആറന്നൂര്‍: മണക്കാട് കെ.കെ. സുരേഷ്
ഫോര്‍ട്ട്: ഹരികുമാര്‍ എസ്.
വഞ്ചിയൂര്‍: എസ്. സുരേന്ദ്രന്‍ നായര്‍
പെരുന്താന്നി: ദീപ എസ്. നായര്‍
ശ്രീവരാഹം: ആര്‍. മിനി
പൂന്തുറ: അഞ്ജു ജാക്‌സന്‍
ചാക്ക: രാജീവ് കെ.
ബിഡിജെഎസ്
നന്ദന്‍കോട്: അനീഷ് ദേവ്
മുട്ടട: അജയകുമാര്‍
കേശവദാസപുരം: സിന്ധു ഉണ്ണികൃഷ്ണന്‍
കിണവൂരില്‍ ശിവസേനയും പുഞ്ചക്കരിയില്‍ കേരള കാമരാജ് കോണ്‍ഗ്രസും മത്സരിക്കും.
Content Highlights: A. Kasturi, brother of former MP A. Sampath, is the BJP candidate for Thycaud ward in the Trivandrum Corporation elections