പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി; എല്‍ഡിഎഫിനായി കളത്തിലിറങ്ങിയ 21-കാരിക്ക് തോല്‍വി

പത്തനംതിട്ട: പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളായ ദിവപ്രിയ അനിലിന് തോല്‍വി. ഒൻപത് വോട്ടിനാണ് തോറ്റത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് നന്നൂര്‍ ഡിവിഷനിലാണ് ദിവപ്രിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യുഡിഎഫിന്റെ ഷേര്‍ളി ജെയിംസിനാണ് ഇവിടെ വിജയം. ഷേര്‍ളി ജെയിംസ് 1600 വോട്ട് നേടിയപ്പോള്‍ ദിവപ്രിയയ്ക്ക് 1591 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി സുസ്മിത ബൈജുവിന് 1350 വോട്ടുകള്‍ കിട്ടി.
21-ാം പിറന്നാള്‍ ദിനത്തിലാണ് ദിവപ്രിയ അനിലിനെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പാത്താമുത്തം സെയ്ന്റ് ഗിറ്റ്‌സ് കോളേജിലെ ബിടെക്ക് ഏഴാംസെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയാണ് ദിവപ്രിയ. കോളേജിലെ പരീക്ഷയ്ക്കിടെയായിരുന്നു ദിവപ്രിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
Content Highlights: Young LDF candidate Divapriya Anil narrowly loses the Koipuram Block Panchayat Nannoor Division seat to UDF`s Sherly James. See the results and details.