ഒരേ വാര്‍ഡില്‍ പോരാട്ടം; അമ്മായിഅമ്മയ്ക്ക് വെറും 31 വോട്ട്, മരുമകള്‍ക്ക് 228 ; രണ്ടുപേരും തോറ്റു, ജയിച്ചത് ബിജെപി സ്ഥാനാര്‍ഥി

#Election Desk
കുഞ്ഞുമോൾ കൊച്ചുപാപ്പി, ജാസ്മിൻ എബി
കുഞ്ഞുമോൾ കൊച്ചുപാപ്പി, ജാസ്മിൻ എബി

പത്തനംതിട്ട: പള്ളിക്കല്‍ പഞ്ചായത്തില്‍ ഒരേവാര്‍ഡില്‍ പോരാട്ടത്തിനിറങ്ങിയ അമ്മായിഅമ്മയ്ക്കും മരുമകള്‍ക്കും തോല്‍വി. പള്ളിക്കല്‍ പഞ്ചായത്തിലെ ചേന്നമ്പള്ളി വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ഇവരുടെ മകന്റെ ഭാര്യയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജാസ്മിന്‍ എബി എന്നിവരാണ് തോറ്റത്. ബിജെപി സ്ഥാനാര്‍ഥിയായ പി.വി. നിരുപയാണ് വാര്‍ഡില്‍ ജയിച്ചത്.

ബിജെപി സ്ഥാനാര്‍ഥിയായ നിരുപമ 424 വോട്ട് നേടി വിജയിച്ചപ്പോള്‍ സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലിന് 367 വോട്ട് കിട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജാസ്മിന്‍ എബിക്ക് 228 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ പഞ്ചായത്ത് അംഗവുമായ കുഞ്ഞുമോള്‍ കൊച്ചുപാപ്പിക്ക് കിട്ടിയതാകട്ടെ വെറും 31 വോട്ടും.

സിപിഐ പ്രവര്‍ത്തകയായിരുന്ന കുഞ്ഞുമോള്‍ കൊച്ചുപാപ്പി രണ്ടുതവണ പഞ്ചായത്തംഗവും ഒരുതവണ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. എന്നാല്‍, ഇത്തവണ സിപിഐ സീറ്റു നല്‍കിയില്ല. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തെത്തിയത്. മരുമകളായ ജാസ്മിന്‍ എബി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Content Highlights: Kerala local election results: Mother-in-law and daughter-in-law, who contested from the same ward in Pathanamthitta`s Pallikkal Panchayath, both faced defeat. Learn who won and the vote counts.