ജനറൽ സീറ്റിൽ വനിതാ സ്ഥാനാർഥി; സിപിഎമ്മിലെ ആണുങ്ങൾക്ക് അതൃപ്തി

ആലപ്പുഴ: ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിക്കുന്നതിൽ സിപിഎമ്മിലെ പുരുഷ നേതാക്കൾക്ക് അതൃപ്തി. ആലപ്പുഴ നഗരസഭയിലെ സിവിൽ സ്റ്റേഷൻ വാർഡിൽ സിറ്റിങ് അംഗമായ വനിതയെ തന്നെ മത്സരിപ്പിക്കാൻ ധാരണയായതാണ് കാരണം.
സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശ ധാരണയിലെത്തിയതോടെയാണ് അതൃപ്തിയുമായി ഒരുവിഭാഗം പുരുഷ നേതാക്കൾ രംഗത്തെത്തിയിട്ടുള്ളത്. രണ്ടുപേർ വിമതരായി മത്സരിക്കുമെന്ന ഭീഷണിയുമുയർത്തിയിട്ടുണ്ട്.
വാർഡ് സെക്രട്ടറിയോ ബൂത്ത് സെക്രട്ടറിയോ പാർട്ടി അംഗങ്ങളുടെ അഭിപ്രായം തേടാതെ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാണ് ആക്ഷേപം. ബൂത്ത് സെക്രട്ടറിക്ക് വേറെ ബൂത്തിലാണ് വോട്ടെന്ന ആക്ഷേപവും ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിക്കരുതെന്ന പാർട്ടി നിർദേശം അട്ടിമറിച്ചെന്നും അവർ ആരോപിക്കുന്നു.
Content Highlights: Rebellion Threat in Alappuzha CPM: Male leaders express discontent over the decision to field a sitting woman member in a General seat.