ആലപ്പുഴ നഗരസഭയിലെ സ്ഥാനാർഥി നിർണയം: ബിജെപിയിൽ പരസ്യപ്പോര്

#ഇലക്ഷൻ ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലേക്ക് ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങിയപ്പോൾ പാർട്ടിയിൽ പരസ്യപ്പോര്. സ്ഥാനാർഥിപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുൻപ് ആലപ്പുഴ നഗരസഭയിലെ ബിജെപി കൗൺസിലർ മനു ഉപേന്ദ്രൻ നേതൃത്വത്തെ വിമർച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടു. ‘സ്വയം പ്രഖ്യാപിച്ച് സ്ഥാനാർഥികൾ. ഔദ്യോഗിക പ്രഖ്യാപനനാടകം മൂന്നുമണിക്ക്’ എന്നായിരുന്നു പോസ്റ്റ്.

പാർട്ടിയുടെ പ്രഖ്യാപനത്തിനുമുൻപ് സ്വയംസ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച് പലരും സാമൂഹിക മാധ്യമത്തിലും വീടുകളിലും പ്രചാരണം ആരംഭിച്ചതിനെ വിമർശിച്ചായിരുന്നു പോസ്റ്റ്. ആലപ്പുഴ നഗരസഭയിൽ പുന്നമട വാർഡിൽ മനു ഉപേന്ദ്രൻ പാർട്ടി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇദ്ദേഹത്തിനു സീറ്റ് നൽകിയിട്ടില്ല.

Content Highlights: Alappuzha Municipal Election Battle: BJP Councillor Manu Upendran criticizes party leadership over Alappuzha Municipal candidate list