വിധി നിർണയിക്കുമോ ടൗൺഷിപ്പും തുരങ്കപാതയും? പ്രതീക്ഷയോടെ എൽഡിഎഫ്, തദ്ദേശം ആവർത്തിക്കാൻ യുഡിഎഫ്

ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടുന്നത് വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവിതം നഷ്ടമായവർക്കുള്ള ടൗൺഷിപ്പാണ്. ഇതിനോടൊപ്പം കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന തുരങ്കപാതയും പുതിയ പ്രതീക്ഷയാണ് ഇടതുമുന്നണിക്ക് മുന്നിൽ തുറന്നിടുന്നത്. 2021-ൽ മാനന്തവാടിയിൽ ഒതുങ്ങിയ വിജയം ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും കൂടെപ്പോരുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് യുഡിഎഫിന് അനുകൂലമായ ഘടകം. ജില്ലാ പഞ്ചായത്ത് നിലനിർത്തിയതിനൊപ്പം വയനാട്ടിലെ 23 ഗ്രാമപഞ്ചായത്തുകളിൽ 16 എണ്ണത്തിലും ഭരണമുറപ്പിക്കാൻ യുഡിഎഫിനായി. നഗരസഭയിൽ സുൽത്താൻ ബത്തേരി യുഡിഎഫ് തിരിച്ചു പിടിച്ചപ്പോൾ കൽപറ്റ അവരെ കൈവിട്ടു. മാനന്തവാടി നിലനിർത്തുകയും ചെയ്തു.
കല്പറ്റയിൽ ആരായിരിക്കും?
Content Highlights: wayanad assembly election 2026 analysis wayanad township and twin tunnel project