പാർട്ടി ആവശ്യപ്പെട്ടാലും ഇനിയൊരു നിയമസഭാ തിരഞ്ഞെടുപ്പിനില്ല- ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി

#ന്യൂസ് ഡെസ്ക്
സേനാപതി വേണു
സേനാപതി വേണു

നെടുങ്കണ്ടം (ഇടുക്കി): പാർട്ടി ആവശ്യപ്പെട്ടാലും ഇനി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് യു.ഡി.എഫ്. ഉടുമ്പൻചോല മണ്ഡലം സ്ഥാനാർഥി സേനാപതി വേണു.

ഇനിയും ഒരുതവണ കൂടി മത്സരിക്കാൻ ആഗ്രഹമില്ല. രണ്ടുതവണ പാർട്ടി എനിക്ക് അവസരം തന്നു. ഇനി യുവാക്കൾ കടന്നുവരട്ടെ. ഉമ്മൻ ചാണ്ടി 27-ാം വയസ്സിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു, ബാലകൃഷ്ണ പിള്ള 25-ാം വയസ്സിൽ മത്സരിച്ചു, പി.ജെ. ജോസഫ് 38-ാം വയസ്സിൽ ആഭ്യന്തരവകുപ്പു മന്ത്രിയായി. ഇന്ന് അവസരം കിട്ടാത്ത ചെറുപ്പക്കാർക്ക് നാളെ അവസരം കിട്ടും. അതുകൊണ്ട് ഇനി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാനില്ല.

ഒരവസരം കിട്ടിയാൽ അടുത്ത നൂറുവർഷം ഇടതുപക്ഷം കടന്നുവരാത്ത രീതിയിൽ ഈ മണ്ഡലം താൻ കാത്തുസൂക്ഷിക്കുമെന്നും നെടുങ്കണ്ടത്ത് കോൺഗ്രസ് ബ്ലോക്ക് നിയോജക മണ്ഡലം കമ്മിറ്റിയിൽ സേനാപതി വേണു പറഞ്ഞു.

ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ കെ.എസ്. അരുൺ, മുകേഷ് മോഹനൻ, ബിജോ മാണി എന്നിവരുടെ പേരുകളും യു.ഡി.എഫിന്റെ പ്രഥമ പട്ടികകളിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം തള്ളിക്കൊണ്ടാണ് സേനാപതി വേണുവിന് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയത്.

Content Highlights: Senapathi Venu confirms he will not contest future assembly elections., Advocates for younger candidates to take the lead in politics., Reaffirms commitment to strengthening the UDF in the Udumbanchola constituency., Reflects on the historical precedents of youth leadership in Kerala politics.