RSP പട്ടികയായി; ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ; ഇരവിപുരത്ത് വിഷ്ണു മോഹൻ

#ന്യൂസ് ഡെസ്ക്
ഷിബു ബേബി ജോൺ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി
ഷിബു ബേബി ജോൺ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും മത്സരിക്കും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും.

കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പാർട്ടി നേതാവ്‌ എ.എ. അസീസ് ആണ് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. അഞ്ച് സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ യുവജനസംഘടനയായ ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂർ. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ.

അതേസമയം പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.

Content Highlights: RSP announces candidates for 5 assembly seats in Kerala., Shibu Baby John to contest from Chavara., Young leaders Ullas Kovoor and Vishnu Mohan nominated., Strategic support discussed for V. Kunhikrishnan in Payyannur.