തൊടുപുഴയിൽ അപു, കേരള കോൺഗ്രസ് 8 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങൾ

തൊടുപുഴ: അരനൂറ്റാണ്ടുകാലത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പി.ജെ ജോസഫ് പിൻവാങ്ങുന്നു. തൊടുപുഴയിൽ പി.ജെ.ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു.
ആരോഗ്യപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.
കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എം.എൽ.എ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്.
സ്ഥാനാർഥിപ്പട്ടിക
1.തൊടുപുഴ- അപു ജോൺ ജോസഫ്
2.കോതമംഗലം- ഷിബു തെക്കുംപുറം
3.ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ
4.കടുത്തുരുത്തി- മോൻസ് ജോസഫ്
5.ചങ്ങനാശ്ശേരി- വിനു ജോബ്
6.തിരുവല്ല- വർഗീസ് മാമൻ
7.കുട്ടനാട്- റെജി ചെറിയാൻ
8.കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളിയിൽ
Content Highlights: PJ Joseph retires from parliamentary politics after 50 years due to health reasons., Apu John Joseph replaces his father as the candidate for the Thodupuzha constituency., Kerala Congress (Joseph faction) announces candidates for 8 assembly seats., Key candidates include Mons Joseph (Kaduthuruthy) and Thomas Unniyadan (Irinjalakuda).