പ്രസംഗിക്കുന്നതിനിടെ മെെക്ക് നിലച്ചു; ‘എനിക്കിത് പതിവാ’ണെന്ന് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
തിരുവല്ല നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യവേ, മൈക്ക് നിലച്ചപ്പോൾ തലയിൽ കൈവെക്കുന്ന സി.പി.എം. ജില്ലാസെക്രട്ടറി രാജു എബ്രഹാം. അല്പനേരത്തിനുശേഷം മൈക്ക് ശരിയായി. |ഫോട്ടോ: അരവിന്ദ് ലെനിൻ

തിരുവല്ല: നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പ്രവർത്തനം നിലച്ചു.

രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി.

എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയുംചെയ്തു.

Content Highlights: Technical malfunction occurred during CM Pinarayi Vijayan's 50-minute speech, The incident happened at the Thiruvalla constituency election convention, CM handled the situation with humor, stating it is a common occurrence, The issue was resolved within 30 seconds, allowing the speech to continue