എനിക്ക് തൃശ്ശൂരുകാരെ അറിയാം, മത്സരിക്കുന്നെങ്കിൽ ഇവിടെ മാത്രം- പത്മജ വേണുഗോപാൽ

തൃശ്ശൂർ: മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങളെ കാലങ്ങളായി അറിയാം. താൻ മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പത്മജ പറഞ്ഞു.
കഴിഞ്ഞതവണ വലിയ പ്രതീക്ഷയോടെ വന്നു. പക്ഷെ വലിയ സങ്കടത്തോടെയാണ് ഇവിടെനിന്ന് പോയത്. ഇത്തവണ അതുണ്ടാവില്ലെന്നാണ് പ്രതീക്ഷ. എന്റെ പണി ഞാൻ എടുത്തോളാം. എന്നെ പണിയാതിരുന്നാൽ മതിയെന്നും പത്മജ മാധ്യങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം തൃശ്ശൂരിൽ തുടങ്ങിയിട്ടുണ്ട്. ആര് തൃശ്ശൂരിൽ മത്സരിച്ചാലും അവർക്കൊപ്പമുണ്ടാവും. എനിക്ക് തൃശ്ശൂരുകാരെ അറിയാം. അതിൽ അഞ്ചാറ് പേരാണ് എനിക്കിട്ട് താങ്ങിയത്. ബാക്കിയുള്ളവരെല്ലാം എനിക്കൊപ്പമുണ്ട്. അതാണ് തൃശ്ശൂരിലേക്ക് തിരിച്ചുവന്നതെന്നും പത്മജ പറഞ്ഞു.
Content Highlights: Padmaja Venugopal confirms she will only contest from Thrissur if she runs for election., The final decision to contest rests with the BJP party leadership., She expressed confidence in her connection with the people of Thrissur., BJP's election work has already commenced in the Thrissur constituency.