പാലക്കാട്ട് സരിനെ നിർത്താൻ CPM, പ്രഖ്യാപനം NDA, UDF തീരുമാനം വന്നശേഷം, തൃത്താലയിൽ രാജേഷ് തന്നെ

#മാതൃഭൂമി ന്യൂസ്
പി. സരിൻ, എം.ബി. രാജേഷ് | Photo: Mathrubhumi
പി. സരിൻ, എം.ബി. രാജേഷ് | Photo: Mathrubhumi

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പി. സരിന്റെ പേര് നിർദേശിച്ച് സിപിഎം  ജില്ലാ സെക്രട്ടേറിയറ്റ്. മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതി പാലക്കാട്ടെ സ്ഥാനാർഥി പ്രഖ്യാപനമെന്നും ധാരണയായി. തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ് തന്നെ മത്സരിക്കും.

അതേസമയം, ആലത്തൂരിലും നെന്മാറയിലും രണ്ട് ടേം പൂർത്തിയാക്കിയ കെ.ഡി. പ്രസേനനും കെ. ബാബുവും മാറിയേക്കും. നെന്മാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്റെ പേരാണ് നിർദേശിച്ചിട്ടുള്ളത്. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പൊന്നുകുട്ടന്റെ പേരാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. വ്യാഴാഴ്ച ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട  തീരുമാനങ്ങൾ കൈക്കൊണ്ടത്. 

ഒറ്റപ്പാലത്ത് കെ. പ്രേംകുമാറും ഷൊർണൂരിൽ പി. മമ്മിക്കുട്ടിയും ഇത്തവണയും മത്സരിക്കും. ഇരുവരും ഒരു ടേം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ, അതിനാൽ ഇക്കുറിയും മത്സരിക്കട്ടേ എന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.

Content Highlights: p sarin likely to contest from palakkad mb rajesh will contest from thrithala