‘എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും’; 75 സീറ്റ് പ്രവചിച്ച് എൻ.എസ്. മാധവൻ

#ന്യൂസ് ഡെസ്ക്
സിപിഎം കൊടി, എൻ.എസ്. മാധവൻ | Photo: Mathrbhumi
സിപിഎം കൊടി, എൻ.എസ്. മാധവൻ | Photo: Mathrbhumi

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫിന് 75 സീറ്റും യുഡിഎഫിന് 65 സീറ്റുകളുമാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ളത്. ഇരുമുന്നണികൾക്കും ജില്ല തിരിച്ച് ലഭിച്ചേക്കാവുന്ന സീറ്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചേർത്തിട്ടുണ്ട്.

29-ാം തീയതി പശ്ചിമബംഗാളിന്റെ രണ്ടാംഘട്ട പോളിങ്ങിന് ശേഷം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിന് മുൻപ് എന്റെ പ്രവചനങ്ങൾ പങ്കുവെക്കുന്നു. മൂന്നു സീറ്റുകൾ കൂടുകയോ കുറയുകയോ ചെയ്‌തേക്കാമെന്നും അദ്ദേഹം പറയുന്നു.

എൻ.എസ്. മാധവന്റെ പ്രവചനം ഇങ്ങനെ

ജില്ലകൾ യുഡിഎഫ് എൽഡിഎഫ്
കാസർകോട് 2 3
കണ്ണൂർ 3 8
വയനാട് 3 0
കോഴിക്കോട്  7 6
മലപ്പുറം  15 1
പാലക്കാട്  3 9

തൃശ്ശൂർ 

2 11
എറണാകുളം  11 3
ഇടുക്കി  3 2
കോട്ടയം  4 5

പത്തനംതിട്ട

1 4

കൊല്ലം 

4 7
തിരുവനന്തപുരം  2 12
total 65 75

Content Highlights: N.S. Madhavan predicts a third consecutive term for LDF in Kerala., Projected seat share: 75 for LDF and 65 for UDF., Detailed district-wise breakdown of the projected results provided., Margin of error estimated at plus or minus three seats.