യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മോഹനവാഗ്ദാനവുമായി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും ആണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗജന്യ വിദേശയാത്ര വാഗ്ദാനംചെയ്തത്. തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സമ്മാനം. റിട്ടേൺ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ബൂത്തിൽ വോട്ട് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതു ബാധകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തവനൂർ നിയോജകമണ്ഡലത്തിലെ മംഗലത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സി.പി. ബാവ ഹാജിയുടെ സമ്മാനം. എല്ലാ ചെലവും അദ്ദേഹം സ്വന്തം നിലക്ക് വഹിക്കാമെന്നും ഇത് സ്ഥാനാർഥിയുടേയോ പാർട്ടിയുടേയോ പ്രഖ്യാപനമല്ലെന്നും താനാണ് പ്രഖ്യാപനം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രഖ്യാപനം. കെ.ടി. ജലീൽ ആണ് തവനൂരിൽ സിപിഎം സ്ഥാനാർഥി.
Content Highlights: Muslim League VP offers a 15-day Gulf trip to winning booth committees in Tavanur., The offer includes return tickets and accommodation for the best-performing booth., The announcement was made during VS Joy's election campaign convention., The leader clarified this is a personal initiative, not an official party declaration.