കൊല്ലം ‘കൈ’ പിടിക്കുമോ? ജനപ്രീതിയിൽ മുകേഷ് 138-ാം സ്ഥാനത്ത്; മാതൃഭൂമി പ്രീപോൾ സർവേ ഫലം അറിയാം

#മാതൃഭൂമി ന്യൂസ്
എം മുകേഷ് |ഫോട്ടോ: സുധീര്‍ മോഹന്‍
എം മുകേഷ് |ഫോട്ടോ: സുധീര്‍ മോഹന്‍

കേരളം ആരു ഭരിക്കുമെന്ന ആകാംക്ഷകൾക്കിടയിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ട്രെൻഡ് എന്താണെന്നറിയാൻ മാതൃഭൂമി നടത്തിയ സർവേ ഫലത്തിന്റെ മൂന്നാം ദിനത്തിൽ 35 മണ്ഡലങ്ങളുടെ ഫലം കൂടി പുറത്തുവിടുന്നു. ഇമാതൃഭൂമിക്ക് വേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയിരിക്കുന്ന്. ഭരണത്തുടർച്ചയുണ്ടാകുമോ അതോ ഭരണമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കേരളമനസ്സ് നൽകുന്ന ഉത്തരം കണ്ടെത്താനായി 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ ഈ സർവേയിൽ 16000 കേന്ദ്രങ്ങളിൽ നിന്ന് 28432 സാമ്പിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 70 മണ്ഡലങ്ങളുടെ ഫലം പുറത്തുവിട്ടിരുന്നു. 70 മണ്ഡലങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 33 മണ്ഡലങ്ങളിൽ എൽഡിഎഫിനും 32 ഇടത്ത് യുഡിഎഫിനും മുൻതൂക്കം. എൻഡിഎയ്ക്ക് സീറ്റുകളൊന്നും തന്നെ സർവേയിൽ പ്രവചിച്ചില്ല. അഞ്ചിടത്ത് ശക്തമായ മത്സരം നടക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.

 

Content Highlights: Get the latest insights from the Mathrubhumi pre-poll survey covering 140 constituencies in Kerala. Click here for detailed seat projections and trends.