പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

#ന്യൂസ് ഡെസ്ക്
സലീം മടവൂർ, എൻഎംആർ റസാഖ് | PHOTO: MATHRUBHUMI
സലീം മടവൂർ, എൻഎംആർ റസാഖ് | PHOTO: MATHRUBHUMI

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ  പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നേരത്തെ പി. സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാളായ സലീം മടവൂർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിലൂടെ കൊടുവള്ളി മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു. 

Content Highlights: N.M.R. Razak announced as LDF independent candidate for Palakkad., Salim Madavoor to contest as an independent in Koduvally with RJD support., LDF aims to reclaim Palakkad following the vacancy left by Shafi Parambil., Strategic shift in Koduvally after previous election results.