ജനവിധി അംഗീകരിക്കുന്നു, ജോയിക്ക് അഭിനന്ദനങ്ങൾ; വോട്ടെണ്ണിത്തീരും മുന്നേ കുറിപ്പുമായി ജലീൽ

#ന്യൂസ് ഡെസ്ക്
കെ.ടി. ജലീൽ | Photo: Mathrubhumi
കെ.ടി. ജലീൽ | Photo: Mathrubhumi

തവനൂർ (മലപ്പുറം): യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചും ജനവിധി അംഗീകരിക്കുന്നെന്നും പറഞ്ഞുള്ള ഫെയ്സ്ബുക്ക് കുറിപ്പുമായി തവനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. ജലീൽ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് ആകെയുള്ള 17-ൽ 11 റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ ജോയി 13,994 വോട്ടുകൾക്ക് മുന്നിലാണ്.

2011 മുതൽ 2021 വരെ തവനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജലീൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയുമായിരുന്നു.

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും.

Content Highlights: KT Jaleel officially accepts the 2026 election mandate., VS Joy leads by 12,598 votes after nine rounds of counting., Jaleel pledges to remain with the Left front and serve the public., Jaleel served as the representative of Thavanur from 2011 to 2021.