പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രന്‌ വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായ്‌ക്

#ന്യൂസ് ഡെസ്ക്
കെ. സുരേന്ദ്രൻ | ഫോട്ടോ: PTI
കെ. സുരേന്ദ്രൻ | ഫോട്ടോ: PTI

കുമ്പള: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായ്‌ക് പത്രസമ്മേളനത്തിൽ അറിയിച്ചു.

നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന്‌ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നുവെന്നും സുരേന്ദ്രനുവേണ്ടി അത്‌ പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.

1994 മുതൽ വിവിധ പാരിസ്ഥിതികപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങളും പരാതികളും നൽകിവരികയാണ്. എന്നാൽ അവയ്ക്കൊന്നും സർക്കാരുകളിൽനിന്നോ ജനപ്രതിനിധികളിൽനിന്നോ അനുഭാവപൂർവമായ സമീപനങ്ങൾ ഉണ്ടാകാത്തതിനാലാണ് ഒരു ബദൽ എന്ന നിലയ്ക്ക് എൻ.ഡി.എ. സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച മുതൽ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Environmental activist Keshavanayak withdraws independent candidacy in Manjeswaram., Public declaration of support for NDA candidate K. Surendran in the 2026 assembly election., Decision driven by lack of government response to environmental grievances since 1994., Keshavanayak to begin active campaigning for the NDA starting this Friday.