രാജേഷ്, ബിന്ദു,ഗണേഷ്, ശിവൻകുട്ടി,വാസവൻ,വീണ,രാജീവ്, കടന്നപ്പള്ളി...; മന്ത്രിമാർ കൂട്ടത്തോടെ പിന്നിൽ

#ന്യൂസ് ഡെസ്ക്
വി.എൻ. വാസവൻ, ആർ. ബിന്ദു, വീണാ ജോർജ്, റോഷി അഗസ്റ്റിൻ | Photo: Mathrubhumi
വി.എൻ. വാസവൻ, ആർ. ബിന്ദു, വീണാ ജോർജ്, റോഷി അഗസ്റ്റിൻ | Photo: Mathrubhumi

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മന്ത്രിമാർ കൂട്ടത്തോടെ പിന്നിൽ. പത്തു മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നിലായത്.

തൃത്താലയിൽ എം.ബി.രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ.വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്,  കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ.ശശീന്ദ്രൻ എന്നീ മന്ത്രിമാരാണ് പിന്നിൽ.

അതേസമയം നിലവിലെ കണക്കുകൾ പ്രകാരം, 89 സീറ്റുകളിൽ യുഡിഎഫും 48 സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുകയാണ്. എൻഡിഎ മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്.

Content Highlights: 8 ministers currently trailing in early vote counting, UDF leading in 89 seats, LDF in 48, NDA leading in 3 constituencies, High-profile ministers including R. Bindu and V.N. Vasavan facing setbacks