കേരളത്തിൽ കോൺഗ്രസ്‌ പ്രചാരണം നയിക്കാൻ ചെന്നിത്തല; തരൂർ ഉപനായകൻ

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല | ഫയല്‍ചിത്രം | ഫോട്ടോ: സി.ബിജു/ മാതൃഭൂമി
രമേശ് ചെന്നിത്തല | ഫയല്‍ചിത്രം | ഫോട്ടോ: സി.ബിജു/ മാതൃഭൂമി

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എം.പി.യാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എം.പി.യാണ് കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയോടെയാണ് നിയമനം പ്രഖ്യാപിച്ചത്‌.

ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എം.പി. രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എം.പി.യാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എം.പി.യാണ് സഹചെയർമാൻ. എം.പി.മാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

Content Highlights: kerala assembly election congress campaign