വലതുമാറുമോ കൊല്ലം ചെങ്കോട്ട, അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്, അടിത്തറയിളകാതെ കാക്കാൻ എൽഡിഎഫ്

#ലക്ഷ്മി കെ.എൽ.
കൊല്ലം ജില്ലയിലെ പ്രധാന മത്സരാർഥികൾ
കൊല്ലം ജില്ലയിലെ പ്രധാന മത്സരാർഥികൾ

11 നിയമസഭാ മണ്ഡലങ്ങൾ. 2021-ൽ അതിൽ ഒൻപതിടത്തും ഉയർന്നുപാറിയത് ചെങ്കൊടി. കോൺഗ്രസ് രണ്ടേരണ്ട് സീറ്റുകളിൽ മാത്രം, കുണ്ടറയിലും കരുനാഗപ്പള്ളിയിലും. അഞ്ചുകൊല്ലത്തിനിപ്പുറം കൊല്ലം ആർക്കായിരിക്കും സുരക്ഷാതീരമൊരുക്കുക? പിടിച്ചെടുക്കാൻ യുഡിഎഫും നിലനിർത്താൻ എൽഡിഎഫും തമ്മിൽ നടത്തുന്ന പൊരിഞ്ഞ പോരാട്ടത്തിനാണ് ഇക്കൊല്ലം കൊല്ലം വേദിയാകുന്നത്.

പഴയ സഖാക്കൾ തമ്മിൽ കോർക്കുന്ന കൊട്ടാരക്കരയും ഗ്ലാമർ പോരാട്ടം നടക്കുന്ന പത്തനാപുരവും ഒക്കെയായി കൊല്ലത്ത് കാര്യങ്ങൾ കളറാണ്. ചാത്തന്നൂരിൽ താമര വിരിയുമോ എന്ന് ഉറ്റുനോക്കുന്നവരും കുറവല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ പിടിച്ചെടുത്തതിന്റെ ഉൾപ്പെടെയുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തെക്കിലെ ചെങ്കോട്ട നിരാശരാക്കില്ലെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. കരുത്തുതെളിയിക്കുക എന്നതുമാത്രമാണ് എൻഡിഎ ക്യാമ്പിന്റെ ലക്ഷ്യം.

Continue reading