മഞ്ചേശ്വരത്ത് സുരേന്ദ്രൻ ക്ഷീണം തീർക്കുമോ? സന്ദീപ് വാര്യർ ഞെട്ടിക്കുമോ? കാസർകോട് ആര് വാഴും ആര് വീഴും

കാസർകോട്: അഞ്ചു മണ്ഡലങ്ങൾ, മൂന്നിടത്ത് ഇടതും രണ്ടിടത്ത് യുഡിഎഫും. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, ഉദുമ, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് മണ്ഡലങ്ങളിൽ കഴിഞ്ഞ കാലങ്ങളിലായി കണ്ടുവരുന്ന പ്രവണത ഇങ്ങനെയായിരുന്നു. ഈ തിരഞ്ഞെടുപ്പിലും തുടക്കത്തിൽ പതിവുപല്ലവിയെന്ന് തോന്നിച്ചുവെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ പലയിടത്തും ചർച്ചകൾ മാറി, പ്രചരണം കൊഴുത്തു. ആര് വാഴും ആര് വീഴും എന്ന് വ്യക്തമല്ലാത്ത രാഷ്ട്രീയ സാഹചര്യം.
തൃക്കരിപ്പൂരിലെ ചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്താൻ സന്ദീപ് വാര്യരെ രംഗത്തിറക്കി യുഡിഎഫ് അപ്രതീക്ഷിത നീക്കം നടത്തി. വലിയ ആവേശമാണ് തൃക്കരിപ്പൂരിൽ യുഡിഎഫ് അണികൾക്കിടയിൽ ഈ നീക്കം ഉണ്ടാക്കിയത്. കാസർകോട് ലീഗിന്റെ കോട്ടയിളക്കാൻ ഷാനവാസ് പാദൂരിനെ കളത്തിലിറക്കി എൽഡിഎഫും ഞെട്ടിച്ചു. ബിജെപി വെല്ലുവിളി നേരിടുന്ന മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എ.കെ.എം. അഷറഫ് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കെ. സുരേന്ദ്രൻ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് മഞ്ചേശ്വരം മണ്ഡലം കൈവിട്ടതിന്റെ ക്ഷീണം തീർക്കാനാണ് സുരേന്ദ്രന്റെ ശ്രമം.
Content Highlights: High-stakes political battle across five Kasaragod constituencies in 2026., K. Surendran aims to overcome past electoral losses in Manjeswaram., Sandeep Warrier's candidacy creates a competitive shift in Trikkaripur., LDF and UDF strategy adjustments with new candidate declarations., Uncertain political climate leading to intense campaigning across the district.