സ്വരാജും സരിനുമില്ല; മണലൂരിൽ രവീന്ദ്രനാഥ്, കുന്നംകുളത്ത്‌ മൊയ്തീൻ; സിപിഎം സാധ്യതാ പട്ടിക

#ന്യൂസ് ഡെസ്ക്
സരിൻ, സി. രവീന്ദ്രനാഥ് | Photo: Mathrubhumi
സരിൻ, സി. രവീന്ദ്രനാഥ് | Photo: Mathrubhumi

കൊച്ചി: സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടികയിലെ അവശേഷിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ കൂടി സംസ്ഥാന സമിതിയോഗത്തിൽ ധാരണയായതായി സൂചന. മണലൂരിൽ മുതിർന്ന നേതാവും മുൻവിദ്യാഭ്യാസമന്ത്രിയുമായ സി. രവീന്ദ്രനാഥ് മത്സരിക്കുമെന്നാണ് വിവരം. കുന്നംകുളത്ത് എ.സി. മൊയ്തീനും ജനവിധി തേടും.

വൈപ്പിനിൽ എം.ബി. ഷൈനി മത്സരത്തിനിറങ്ങുമ്പോൾ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്കാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. എം. സ്വരാജ് മത്സരിക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

അതേസമയം, പി. സരിന് ഇത്തവണ സീറ്റുണ്ടാകില്ലെന്നാണ് സൂചനകൾ. ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ സരിൻ, ഇടതുസ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് മറ്റ് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചശേഷം സ്വന്തം സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ചിലപ്പോൾ സർപ്രൈസ് സ്ഥാനാർഥിക്കും സാധ്യതയുണ്ട്. അതോ ആ അവസരത്തിൽ സരിൻ പരിഗണിക്കപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.

Content Highlights: C. Raveendranath confirmed to contest from Manalur constituency., A.C. Moideen will be the CPI(M) candidate in Kunnamkulam., Sitting Vypin MLA K.N. Unnikrishnan is shifted to Thrippunithura., The party has not yet considered P. Sarin for any seat.