അടൂരിൽ സിപിഎം-എസ്ഡിപിഐ സംയുക്ത പ്രചാരണമെന്ന ആരോപണവുമായി കോൺഗ്രസ്

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ സിപിഎം-എസ്ഡിപിഐ സംയുക്ത പ്രചാരണമെന്ന ആരോപണവുമായി കോൺഗ്രസ്. എസ്ഡിപിഐ കടമ്പനാട് പഞ്ചായത്ത് അംഗം ഷൈജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷെബിയും ചേർന്നാണ് പ്രചാരണം നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
മണ്ണടിയിലെ നോട്ടീസ് വിതരണവും ഇവർ ഒരുമിച്ചായിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, നോട്ടീസ് നൽകലായിരുന്നില്ല വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണമായിരുന്നു നടന്നതെന്നും ഇവർ ഒരുമിച്ച് പോയിട്ടില്ലെന്നും സിപിഎം ഏരിയാ സെക്രട്ടറി പറഞ്ഞു. മാത്രമല്ല, ഇവർ അയൽവാസികളാണെന്നും കണ്ടപ്പോൾ സംസാരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം തെറ്റാണെന്നും സെക്രട്ടറി പറഞ്ഞു.
Content Highlights: Congress alleges a joint campaign between CPM and SDPI in Adoor., Specific allegations regarding notice distribution in Mannadi., CPM Area Secretary refutes claims, stating they are neighbors and were distributing voter slips., Contextual focus on the 2026 political climate in Pathanamthitta.