സ്ട്രോങ് റൂമിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല, CCTV കൃത്യമായി പ്രവർത്തിച്ചില്ല-ആരോപണവുമായി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സി.സി.ടി.വി. ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും യു.ഡി.എഫ്. സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ.
സ്ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. ഇതിനു ശേഷം നടപടിയുണ്ടായി.
പുതുപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെച്ചിരിക്കുന്നത് ഒരേ ഹാളിലാണെന്നും ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഫലം വന്നശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Chandy Oommen alleges lack of security protocols at the strong room, Reports of CCTV camera malfunctions, Complaint filed regarding shared counting hall for Puthuppally and Changanassery, Election Commission notified of procedural lapses