വിവേക് ഗോപൻ അരുവിക്കരയിൽ, ചിറയിൻകീഴിൽ അനൂപ്; 11 സ്ഥാനാർഥികളെ കൂടി BJP പ്രഖ്യാപിച്ചു

#ന്യൂസ് ഡെസ്ക്
വിവേക് ​ഗോപൻ, ബി.എസ്. അനൂപ് | Photo: Facebook
വിവേക് ​ഗോപൻ, ബി.എസ്. അനൂപ് | Photo: Facebook

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാർഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ.

അരുവിക്കരയിൽ നടൻ വിവേക് ഗോപനാണ് സ്ഥാനാർഥി. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.

ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ബി.എസ്. അനൂപ് ബിജെപിയിൽ ചേർന്നത് വെള്ളിയാഴ്ചയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ആർ.എസ്. അരുൺ രാജും ഇന്നലെയാണ് ബിജെപി പാളയത്തിലെത്തിയത്.

Content Highlights: BJP releases third candidate list for Kerala elections featuring 11 names.