അഖിൽ മാരാർ ട്വന്റി20-യിൽ ചേരും; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ നീക്കം

#ന്യൂസ് ഡെസ്ക്
അഖിൽ മാരാർ | photo: facebook/akhil marar
അഖിൽ മാരാർ | photo: facebook/akhil marar

കൊച്ചി: ബിഗ് ബോസ് താരമായിരുന്ന അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്റി20-യിൽ ചേരും. വൈകീട്ട് മൂന്ന് മണിക്ക് ട്വന്റി20 നേതാവ് സാബു ജേക്കബ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

അഖിൽ മാരാർ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് സൂചന. ബിജെപി നടത്തിയ സർവേയുടെ പശ്ചാത്തലത്തിൽകൂടിയാണ് അഖിൽ മാരാരെ മുന്നണിയിലെത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് അഖിൽ മാരാരെ ട്വന്റി20-യിൽ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം.

Content Highlights: Bigg Boss fame Akhil Marar is set to join NDA constituent 20|20 party.