ഒരിക്കലും പിഴയ്ക്കാത്ത ചുവടുകള്‍; നിതീഷിന് ഇത് പത്താമുദയം, എന്നും എപ്പോഴും മുഖ്യമന്ത്രിക്കസേര ഭദ്രം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നിതീഷ് കുമാര്‍ നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സന്ദേശം വോട്ടര്‍മാര്‍ക്കായി പുറത്തുവിട്ടു. അതില്‍ പറയുന്നത് ഇങ്ങനെയായിരുന്നു. ഇത്രയും കാലം രാപ്പകലില്ലാതെ കുടുംബത്തെ മറന്നാണ് ഞാന്‍ ബിഹാറികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. 2005-മുതല്‍ ബിഹാറികളെ സേവിക്കാന്‍ അവസരം ലഭിച്ചു. ഒരു ബിഹാറിയായിരിക്കുക എന്നത് അപമാനകരം എന്ന് കരുതുന്ന കാലമായിരുന്നു അത്. ഇന്ന് എന്‍ഡിഎ സര്‍ക്കാറിലൂടെ റോഡുകളും സ്‌കൂളുകളും സ്ത്രീകള്‍ക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാനും സാധിച്ചു. ബിഹാറികളെ സേവിക്കാന്‍ ഒരു അവസരം കൂടി തരണം. വലിയ രീതിയിലാണ് ഈ സന്ദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത്. പ്രതിപക്ഷം ഇതിനെ ആശങ്കയോടെ കണ്ടു. കാരണം ജനങ്ങളെ കൈയിലെടുക്കാന്‍ എന്നും മിടുക്കനായിരുന്നു നിതീഷ് കുമാര്‍ എന്നതായിരുന്നു കാരണം. പതിറ്റാണ്ടുകളോളം പയറ്റിയ രാഷ്ട്രീയ പരിചയത്താല്‍ അവസാന നിമിഷങ്ങളില്‍ നിതീഷ് എടുക്കുന്ന ഇത്തരം വൈകാരിക തന്ത്രമെല്ലാം വിജയിച്ച ചരിത്രവും ബിഹാറിനുണ്ട്. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളാണ് പത്താംതവണയും നിതീഷിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് നയിക്കുന്നത് എന്നുവേണം കരുതാന്‍.
- അഴിമതി വിരുദ്ധ പ്രതിച്ഛായ, സ്ത്രീവോട്ടര്‍മാരുടെ സ്വീകാര്യത
Content Highlights: Explore Nitish Kumar`s journey, his political strategies, and how he became a dominant force in Bihar politics.