ജമ്മു-കശ്മീർ: സംസ്ഥാനപദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യസഖ്യം റോഡിലിറങ്ങും -രാഹുൽ

ശ്രീനഗർ: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യസഖ്യം ലോക്‌സഭയിലും രാജ്യസഭയിലും മുഴുവൻ ശക്തിയും മുഴക്കുമെന്നും നിരത്തിലിറങ്ങി പ്രതിഷേധിക്കുമെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
ജമ്മു-കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയ കേന്ദ്രസർക്കാർ ജനങ്ങളോട് കടുത്ത അനീതിയാണ് ചെയ്തതെന്ന് തിരഞ്ഞെടുപ്പുറാലിയിൽ രാഹുൽ പറഞ്ഞു. ലെഫ്റ്റനന്റ് ഗവർണറുടെ സഹായത്തോടെ പുറത്തുള്ളവർക്ക് നേട്ടമുണ്ടാക്കാനാണ് സംസ്ഥാനപദവി തട്ടിയെടുത്തത്. അദ്ദേഹമുള്ളിടത്തോളംകാലം പുറത്തുനിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും -രാഹുൽ പറഞ്ഞു.
വഞ്ചനയിൽ നഷ്ടപ്പെട്ട ദശാബ്ദത്തെക്കുറിച്ച് ജമ്മു-കശ്മീർ ജനത ചിന്തിക്കണമെന്നും കേന്ദ്രഭരണപ്രദേശമായി ജമ്മു-കശ്മീരിനെ തരംതാഴ്ത്തിയതെങ്ങനെയെന്ന് ഓർക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
Content Highlights: INDIA bloc will hit roads if Jammu Kashmir statehood not restored after polls, says Rahul Gandhi