ആദ്യം എബിവിപിയില്‍, പിന്നെ ടിഡിപി; തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വീണ്ടെടുത്ത രേവന്ത് ഇനി മുഖ്യമന്ത്രി

ഡിസംബര്‍ ഒമ്പത് എന്നൊരു ദിവസമുണ്ടെങ്കില്‍ തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. തെലങ്കാനയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ആറ് വാഗ്ദാനങ്ങളടങ്ങിയ ഫയല്‍ ആയിരിക്കും സര്‍ക്കാര്‍ ആദ്യം ഒപ്പിടുന്നത്. എല്‍.ബി സ്റ്റേഡിയത്തില്‍ നടക്കാന്‍പോവുന്ന സത്യപ്രതിജ്ഞ ചടങ്ങിനായി നിങ്ങള്‍ തയ്യാറായിക്കോളൂ..' തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിപറഞ്ഞതിങ്ങനെയായിരുന്നു. ജയമല്ലാതെ മറ്റൊരു ഓപ്ക്ഷന്‍ ഇല്ലെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസമായിരുന്നു രേവന്തിന്റെ വാക്കുകളിലുണ്ടായിരുന്നത്. ഡിസംബര്‍ 9 വെറുമൊരു തീയതി അല്ല, അത് സോണിയ ഗാന്ധിയുടെ ജന്മദിനമാണ്. ഒപ്പം തെലങ്കാന എന്ന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പ്രഖ്യാപിച്ച ദിവസം കൂടിയാണ്.
വെറും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രേവന്ത് റെഡ്ഡി എന്ന 52കാരന്‍ ടിഡിപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. പുതിയ പാര്‍ട്ടിയിലെ ശൈശവദശയില്‍ തന്നെ രേവന്ത് തെലങ്കാന കോണ്‍ഗ്രസിന്റെ അധ്യക്ഷനായും നിയോഗിക്കപ്പെട്ടു. രേവന്തിനെ പാര്‍ട്ടിയുടെ അമരത്തിരുത്തിക്കൊണ്ടിതാ തെലങ്കാനയില്‍ നഷ്ടപ്പെടുത്തിയ പ്രതാപകാലത്തെ രണ്ട് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരിക്കുന്നു. തെലങ്കാന കോണ്‍ഗ്രസിന്റെ നായകനായും നാഥനായും ഒരേയൊരാള്‍.. അനുമൂല്‍ രേവന്ത് റെഡ്ഡി.
Content Highlights: who is Congress's Telangana face Revanth Reddy