ഭാരത് ജോഡോ മാതൃകയില്‍ പദയാത്ര; രാഹുല്‍ ഗാന്ധിക്ക് മിസോറമില്‍ ഊഷ്മളമായ വരവേല്‍പ്പ് | VIDEO

മിസോറമില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര | Screengrab - twitter.com/PTI_News
മിസോറമില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര | Screengrab - twitter.com/PTI_News

ഐസോള്‍: നവംബര്‍ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മിസോറമിലെത്തി.  ഭാരത് ജോഡോ യാത്ര മാതൃകയില്‍ പദയാത്രയോടെ തുടങ്ങിയ രാഹുലിന്റെ സന്ദര്‍ശനത്തിന് സംസ്ഥാനത്ത് ഹൃദയഹാരിയായ വരവേല്‍പ്പാണ് ലഭിച്ചത്. 

മിസോറം തലസ്ഥാനമായ ഐസോളിലെ ചിന്മാരിയില്‍നിന്ന് രാജ് ഭവന്‍ വരെയാണ് പദയാത്ര നടത്തിയത്. യാത്രയിലുടനീളം പ്രവര്‍ത്തകര്‍ രാഹുലിനെ പൊതിഞ്ഞു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ സംസ്ഥാനത്തെത്തിയത്. 

നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍. 40 അംഗ നിയമസഭാ സീറ്റുള്ള മിസോറമില്‍ നിലവില്‍ എം.എന്‍.എഫാണ് (മിസോ നാഷണല്‍ ഫ്രണ്ട്) ഭരിക്കുന്നത്. 
 

Content Highlights: mizoram election, rahul gandhi visit, foot march