മിസോറമില്‍ ZPM, തലപ്പത്ത് IPS ബുദ്ധി; BJPയും INDIA Bloc-ഉം വേണ്ടന്നുപറഞ്ഞ ശക്തന്‍; ആരാണ് ലാല്‍ഡുഹോമ?

ലാല്‍ഡുഹോമ | twitter.com/SadvilkarKomal
ലാല്‍ഡുഹോമ | twitter.com/SadvilkarKomal

മിസോറമില്‍ നാളിതുവരെ എം.എന്‍.എഫും (മിസോ നാഷണല്‍ ഫ്രണ്ട്) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് ഭരിച്ചുവന്നിരുന്നത്. സംസ്ഥാനത്ത് ഇത്തവണ മാറ്റത്തിന്റെ പ്രതിധ്വനി മുഴക്കി പുതിയൊരു ഉദയമുണ്ടായിരിക്കുന്നു. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത സെഡ്.പി.എം. (സോറം പീപ്പിള്‍സ് മുവ്‌മെന്റ്) എന്ന പാര്‍ട്ടി കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ തലപ്പത്തെത്തിയിരിക്കുന്നു. 

സോറംതങ്കയുടെ അപ്രമാദിത്വത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ്‌ ലാല്‍ഡുഹോമയുടെ നേതൃത്വത്തിലുള്ള സെഡ്.പി.എമ്മിന്റെ കടന്നുവരവ്. മിസോറമിലെ എ.എ.പി. എന്നു വേണമെങ്കില്‍ സെഡ്.പി.എമ്മിനെ വിശേഷിപ്പിക്കാം. എന്തെന്നാല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഉദയം ചെയ്തതുപോലൊരു കൈവഴിയാണ് സെഡ്.പി.എമ്മിനും അവകാശപ്പെടാനുള്ളത്. അവിടെ അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോസ്ഥാനാണ് എ.എ.പി. സ്ഥാപിച്ചതെങ്കില്‍ മിസോറമില്‍ ലാല്‍ഡുഹോമ എന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സെഡ്.പി.എമ്മിന് ബീജവാപം നല്‍കിയത്. രണ്ട് പാര്‍ട്ടിയും അധികാലത്തെ പ്രവര്‍ത്തന പരിചയമില്ലാതെത്തന്നെ വിജയങ്ങളുടെ വന്‍ വെന്നിക്കൊടി പാറിച്ചു. 

Content Highlights: mizoram election 2023, zpm win, lalduhoma cm candidate, lalduhoma detailed story

Continue reading