പാലക്കാട് ഐ.ഐ.ടി.യിൽ സമ്മർ ഇന്റേൺഷിപ്പ്

ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കായി ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പാലക്കാട് സമ്മർ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. ജൂൺ മൂന്നുമുതൽ ജൂലായ് 16 വരെ ആറാഴ്ച നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണിത്.യോഗ്യത: സയൻസ്, എൻജിനിയറിങ്, ഹ്യുമാനിറ്റീസ്- ബിരുദാനന്തരബിരുദം, നാല്/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം വിദ്യാർഥികൾ. മൂന്ന്/നാല് വർഷ ബി.ടെക് വിദ്യാർഥികൾ. അക്കാദമിക് മികവ്, ഗവേഷണത്തിലുള്ള അഭിരുചി, ഗവേഷണവിഷയങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാകും പ്രവേശനം.
ഇന്റേൺഷിപ്പ് കാലയളവിൽ 12,000 രൂപ സാമ്പത്തികസഹായം അനുവദിക്കും. ഐ.ഐ.ടി. ഹോസ്റ്റലിൽ താമസസൗകര്യം ലഭിക്കും. റൂംവാടക, ഭക്ഷണച്ചെലവ് എന്നിവ ഇന്റേൺ വഹിക്കണം. അപേക്ഷ sun.iitpkd.ac.in വഴി ഏപ്രിൽ ആറുവരെ നൽകാം. ഗൈഡ്, ഗവേഷണമേഖല എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും.
Content Highlights: Summer Internship at Palakkad IIT