ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി., ഗവേഷണം; അപേക്ഷ ജനുവരി 31 വരെ

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ് എന്നിവയിലെ പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്സി. -പി.എച്ച്.ഡി., സയൻസ് എജ്യുക്കേഷൻ പിഎച്ച്.ഡി., ബയോളജി എം.എസ്സി. എന്നീ പ്രോഗ്രാമുകളിലെ പ്രവേശന പ്രക്രിയയായ ഗ്രാജുവേറ്റ് സ്കൂൾ അഡ്മിഷൻ 2021-ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, (ടി.ഐ.എഫ്.ആർ.) അപേക്ഷ ക്ഷണിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുംബൈ, പുണെ ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിവിധ കാമ്പസുകളിലായി നടത്തുന്ന പ്രോഗ്രാമുകളിലേക്ക്, പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത വിഷയത്തിൽ എം.എ., എം.എസ്സി., ബി.എസ്., ബി.എ., ബി.എസ്സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., ബി.ഫാം., എം.ഫാം., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്സി., എം. മാത്ത്, ബി. മാത്ത്, എം.സ്റ്റാറ്റ്, ബി. സ്റ്റാറ്റ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഓരോ പ്രോഗ്രാമും ഉള്ള സ്ഥാപനം, വിശദമായ പ്രവേശനയോഗ്യത എന്നിവ, www.tifr.res.in/ൽ ലഭിക്കും. പ്രവേശനം (സയൻസ് എജ്യുക്കേഷൻ ഒഴികെ) 2021 മാർച്ച് 7-ന് നടത്തുന്ന ഗ്രാജുവേറ്റ് സ്കൂൾ (ജി.എസ്.) എൻട്രൻസ് എക്സാമിനേഷൻ വഴിയാകും.
ബയോളജിയിലെ പരീക്ഷ, ജോയന്റ് ഗ്രാജുവേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർ ഡിസിപ്ലിനറി ലൈഫ് സയൻസസ് (ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്.) എന്നാണ് അറിയപ്പെടുന്നത്. ബയോളജിയിൽ, ടി.ഐ.എഫ്.ആർ. സ്ഥാപനങ്ങൾ കൂടാതെ, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്. അടിസ്ഥാനമാക്കി പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ പട്ടിക, http://univ.tifr.res.in/gs 2021-ലും http://www.ncbs.res.in/JGEEBILS - ലും ലഭിക്കും. അപേക്ഷ (ജി.എസ്. അഡ്മിഷൻ, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്.), http://univ.tifr.res.in/gs 2021 വഴി ജനുവരി 31 വരെ നൽകാം
Content Highlights: PG, research opportunity in TIFR
Content Highlights: