പ്രകൃതിയെ അറിയാം, നല്ലൊരു കരിയറുണ്ടാക്കാം; എൻവയൺമെൻറ് മാനേജ്മെൻറിൽ പി.ജി. ഡിപ്ലോമ

മധ്യപ്രദേശ് സർക്കാർ എൻവയൺമെൻറ് വിഭാഗത്തിന്റെ ഭോപാലിലെ എൻവയൺമെൻറൽ പ്ലാനിങ് ആൻഡ് കോഡിനേഷൻ ഓർഗനൈസേഷൻ (ഇ.പി.സി.ഒ.), എൻവയൺമെൻറ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ.പി.സി.ഒ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയൺമെൻറൽ സ്റ്റഡീസ് (ഇ.ഐ.ഇ.എസ്.) ആണ് ഒരുവർഷം ദൈർഘ്യമുള്ള (10-12 മാസം) പ്രോഗ്രാം നടത്തുന്നത്.
പരിസ്ഥിതി, സുസ്ഥിരവികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലായി മനസ്സിലാക്കുക, പരിസ്ഥിതിപ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ നൽകാൻ പ്രാപ്തരായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുക, പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റിയുള്ള അവബോധം സൃഷ്ടിച്ച്, ബിഹേവിയറൽ/ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ കൊണ്ടുവരുക, നേതൃപാടവത്തിലൂടെ പരിസ്ഥിതിമേൽനോട്ടത്തിന് നേതൃത്വം നൽകുക തുടങ്ങിയവ പ്രോഗ്രാമിൽക്കൂടി ലക്ഷ്യമിടുന്നു.
പാഠ്യപദ്ധതി: എൻവയൺമെൻറ്, ഡിവലപ്മെൻറ്, എസ്.ഡി.ജി., നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്; െക്ളെമറ്റ് ചേഞ്ച്; എൻവയൺമെൻറ്, പോളിസി, ലോസ് ആൻഡ് പ്രിൻസിപ്പിൾസ്; എൻവയൺമെൻറൽ ചലഞ്ചസ് ആൻഡ് റെസ്പോൺസ് തുടങ്ങിയ വിഷയങ്ങൾ.
വ്യവസായമേഖല, ഇവയിലെ എൻവയൺമെൻറ്, സേഫ്റ്റി ഡിവിഷനുകൾ, അനലറ്റിക്കൽ, സയൻറിഫിക് ജോലികളിൽ ഉള്ളവർ, ഗവൺമെൻറ്, ഹ്യൂമൺ റിസോഴ്സസ് മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് കോഴ്‌സ് പ്രയോജനപ്പെടാം.
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ (സംവരണവിഭാഗക്കാർക്ക് 50 ശതമാനം) ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും epco.mp.gov.in ലെ പ്രോഗ്രാം നോട്ടിഫിക്കേഷൻ ലിങ്ക് വഴി ഓഗസ്റ്റ് 21 വരെ ഓൺലൈൻ ആയി നൽകാം. പ്രോസ്പെക്ടസ് ഇതേ ലിങ്കിൽ ലഭിക്കും. കോഴ്സ് ഫീസ് 33,000 രൂപയാണ്. സംവരണവിഭാഗക്കാർക്ക് 20,000 രൂപയും.
Content Highlights: PG in Environment Management Diploma