കെല്‍ട്രോണ്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കോഴ്‌സിന് അപേക്ഷിക്കാം

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മേഖലയില്‍ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതില്‍ വ്യത്യസ്തമായ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെല്‍ട്രോണ്‍. കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് ഇപ്പോള്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒക്ടോബര്‍ മാസം 14-ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ 8590368988, 9995668444 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.
ഓരോ ബാച്ചിലും 20 പേര്‍ക്കാണ് അഡ്മിഷന്‍ ലഭ്യമാകുക. കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പിന്റെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം (തിരൂര്‍) സെന്ററുകളിലാണ് പഠനത്തിനായി അവസരം ഒരുക്കിയിട്ടുള്ളത്. എന്തെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് Professional Diploma in Generative AI (GenAI)-Enhanced New Media and Web Solutions (GAINEWS) എന്ന കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഈ കോഴ്‌സിലൂടെ ന്യൂ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി തുറന്നുകൊടുത്തിരിക്കുന്നു. ഓണ്‍ലൈന്‍ വഴി വിനിമയം ചെയ്യപ്പെട്ട വിവരങ്ങളുടെ ഗതി, പ്രവണത, സാധ്യതകള്‍ ഈ വിശകലനം ചെയ്യുന്നതിനുള്ള ട്രെന്‍ഡ് അനാലിസിസ്, സോഷ്യല്‍ മീഡിയ- സെര്‍ച്ച് എന്‍ജിന്‍ അല്‍ഗോരിതമുകളുടെ ഉപയോഗം എന്നിവ കോഴ്സിന്റെ ഭാഗമാണ്.
മാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും നൂതന തലങ്ങലായ പെര്‍ഫോര്‍മന്‍സ് മാര്‍ക്കറ്റിങ്, ഇന്‍ഫ്ളുവെന്‍സര്‍ മാര്‍ക്കറ്റിങ്, ബിഹേവിയറല്‍ അഡ്വര്‍ടൈസിങ്, വീഡിയോ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ മേഖലകളില്‍ വൈദഗ്ധ്യം നേടാന്‍ Professional Diploma in Generative AI-Enhanced New Media and Web Solutions (GAINEWS) ന്യൂസ് എന്ന കോഴ്സ് സഹായിക്കുന്നു, 7 മോഡ്യൂളുകള്‍ ഉള്ള ഈ കോഴ്സ്‌ന്റെ മോഡ്യൂള്‍ സംബന്ധമായ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കോഴ്സ് മൊഡ്യൂളുകള്‍
1) Web Content Creation, Digital Accessibility and Web Usability Engineering (WAWUE)
വെബ് പേജുകളുടെ ഡിസൈന്‍, നിര്‍മ്മാണം എന്നിവയില്‍ അനുവര്‍ത്തിക്കേണ്ട W3C സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ പ്രാധാന്യവും HTML, ARIA ( Accessibility Rich Internet Applications), XML എന്നിവയുടെ ഉപയോഗവും ഈ മോഡ്യൂളില്‍ പഠിക്കാം.
2) AI-Driven Advanced Web Optimization and Content Strategy (AAWOCS)
പരമ്പരാഗത രീതിയിലുള്ള സെര്‍ച്ച് എന്ജിന്‍ optimization (SEO), സോഷ്യല്‍ മീഡിയ optimization (SMO) എന്നിവയ്ക്കുപരി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് Generic Engine Optimization (GEO), Natural Language Processing (NLP) എന്നിവയിലൂടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വാര്‍ത്തകളുടെ കൃത്യമായ പ്രചരണം, ഓണ്‍ലൈന്‍ പബ്ലിക്‌റിലേഷന്‍സ് എന്നീ മേഖലകളില്‍ പ്രത്യേക മികവ് നേടാം.
3) Advanced AI-Enhanced Blog Architecture, Design, and Monetization (AIDAM)
എഐ (AI) സാങ്കേതികത ഉപയോഗപ്പെടുത്തി ബ്ലോഗുകളുടെ നിര്‍മ്മാണം, കണ്ടന്റകളുടെ രൂപകല്‍പ്പന, വരുമാന മാര്‍ഗ്ഗങ്ങള്‍, വിവിധ സോഷ്യല്‍ മീഡിയ ചാനലുകളുടെയും അവിടെ പബ്ലിഷ് ചെയ്തിരിക്കുന്ന വാര്‍ത്തകളുടെയും ക്രോഡീകരണരീതി എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഈ മോഡ്യൂളിലൂടെ ലഭിക്കും.
4) AI-Driven Psychometrics and Community Strategy Masterclass (AIPCS)
ക്രീയാത്മകമായ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്ന രീതി, അതിന്റെ വളര്‍ച്ചക്ക് മുതല്‍ കൂട്ടുന്ന രീതികള്‍, അവയെ ഏങ്ങനെ വളര്‍ത്താം, കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, കമ്മ്യൂണിറ്റി ഉള്ളടക്ക നിര്‍മ്മാണ പ്രക്രിയയില്‍ യുക്തി(Logic), സൈക്കോമെട്രിക് സമീപനം എന്നിവ നിര്‍മ്മിത ബുദ്ധിയുടെ(AI) സഹായത്തോടെ ഏങ്ങനെ പ്രയോജനപ്പെടുത്താം എന്ന അറിവ് നല്‍കുന്നു. കമ്മ്യൂണിറ്റികള്‍വഴിയുള്ള വരുമാന സാധ്യതകള്‍ ( monetization process) ഉപയോഗപ്പെടുത്തേണ്ട രീതികളും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്. Meta യുടെ ഭാഗമായ ഫേസ്ബുക്ക്, Instagram നിഷ്‌കര്‍ഷിക്കുന്ന സാങ്കേതിക രീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്.
5) Web Journalism A Revolution in Storytelling (WJRS)
വെബ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വാര്‍ത്തകളുടെ നിര്‍മ്മാണം, വാര്‍ത്തകള്‍ കൂടിച്ചേര്‍ക്കേണ്ട രീതി, വാര്‍ത്തകളില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചുരപ്രചാരം ലഭിച്ച വാര്‍ത്തകള്‍ സമന്വയിപ്പിക്കേണ്ട രീതി, വാര്‍ത്തകളില്‍ News Schema കളുടെ സ്വാധീനം, വാര്‍ത്താ feedകളുടെ നിര്‍മ്മാണം, വിനിമയം, News Syndication, വാര്‍ത്തകളുടെ നിര്‍മ്മാണത്തിനും വിനിമയതിനുമുള്ള വിവിധ അല്‍ഗോരിതമുകള്‍, ഓണ്‍ലൈന്‍ പബ്ലിക് റിലേഷന്‍സ് എന്നിവ ഈ മോഡ്യൂളിന്റെ ഭാഗമാണ്.
6) Immersive Storytelling and AI-Powered Performance Marketing (ISAPM)
നിര്‍മ്മിത ബുദ്ധിയിലൂന്നി (Artificial Intelligence) ഓണ്‍ലൈന്‍ പരസ്യങ്ങളിലെ ഏറ്റവും നൂതന തലങ്ങളായ പെര്‍ഫോര്‍മന്‍സ് മാര്‍ക്കറ്റിംഗ്, Search and Display അഡ്വര്‍ടൈസിംഗ്, ബിഹേവിയറല്‍ അഡ്വര്‍ടൈസിംഗ്, വീഡിയോ മാര്‍ക്കറ്റിംഗ്, പ്രോഗ്രാമിങ് തലങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരസ്യ മേഖലയിലെ Bulk Processing തന്ത്രങ്ങള്‍, Programmatic Advertising, Audience Selection, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ വൈദഗ്ധ്യം നേടാന്‍ ഇതിലൂടെ കഴിയുന്നു.
7) Advanced Web Auditing and Compliance (AWAC)
വെബ്സൈറ്റ്കളുടെയും, വെബ് content കളുടെയും രൂപകല്‍പ്പനയില്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട (Mandatory) സാങ്കേതിക-നിയമ രീതികള്‍, അവയുടെ വാലിഡേഷന്‍, ഇതു കണ്ടുപിടിക്കാന്‍ അനുവര്‍ത്തിക്കേണ്ട വിവിധ ടെസ്റ്റിംഗ് രീതികള്‍, വിവിധ ടെസ്റ്റിംഗ് ടൂളുകള്‍, വെബ് ഡാറ്റാ അനലിറ്റിക്‌സ് (Data Analytics), ഓണ്‍ലൈന്‍ Plagiarism ടെസ്റ്റിംഗ്, ISO 19011 അധിഷ്ഠിതമായ ഓഡിറ്റിംഗ്, Audit Compliances എന്നിവ ഈ കോഴ്‌സില്‍ വിശദമായി പ്രതിപാദിക്കുന്നു.
തൊഴില്‍ സാധ്യതകള്‍
• Digital Marketing Manager
• GEO/ SEO/ SMO Specialist
• Content Strategist
• AI Marketing Analyst
• Online PR Manager
• Web Auditor
• Community Growth Manager
• Reputation Management Specialist
• Technical Web Journalist
Content Highlights: online marketing courses by keltron