നുവാല്‍സില്‍ ഒരു വര്‍ഷ എല്‍. എല്‍.എം. സീറ്റൊഴിവ്

കൊച്ചി: കളമശ്ശേരി നുവാല്‍സില്‍ ഒരു വര്‍ഷ എല്‍.എല്‍.എം. കോഴ്‌സിലേക്കു പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്.
2022-ലെ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ യോഗ്യത നേടിയവര്‍ ആയിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവര്‍ 2022 സെപ്റ്റംബര്‍ 23-ന് നാലു മണിക്ക് മുന്‍പായി ഇമെയില്‍ (admissions2022@nuals.ac.in) വഴി താത്പര്യം അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നുവാല്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 9446899035 എന്ന നമ്പറില്‍ വിളിച്ചാലും വിവരങ്ങള്‍ അറിയാം.
Content Highlights: nuals one year llm seat vacancy