കോഴിക്കോട് നീലിറ്റില്‍ എം.ടെക് കോഴ്‌സ് പഠിക്കാം
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴില്‍, കോഴിക്കോട്ടുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) എം.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റംസ്, ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ ടെക്‌നോളജി എന്നീ സവിശേഷമേഖലകളിലാണ് കോഴ്‌സ്.
യോഗ്യത: ബി.ടെക്./തത്തുല്യ പ്രോഗ്രാം 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്) ജയിച്ചിരിക്കണം. ഗേറ്റ് സ്‌കോര്‍ വേണം. ഓരോ സ്‌പെഷ്യലൈസേഷനുംവേണ്ട എന്‍ജിനിയറിങ് ബ്രാഞ്ച്, ഗേറ്റ് യോഗ്യത നേടിയിരിക്കേണ്ട ബ്രാഞ്ച് എന്നിവ https://nielit.gov.in/calicut/-ല്‍ പ്രോഗ്രാം ലിങ്കില്‍ ഉള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ഉണ്ട്.
യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്‌സില്‍ എ.എം.ഐ.ഇ./എ.എം.ഐ. ഇ.ടി.ഇ., സെക്ഷന്‍ ബി ജയിച്ച യോഗ്യത നേടിയ ശേഷം രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, ഗേറ്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഓഗസ്റ്റ് 12 വരെ https://nielit.gov.in/calicut/ വഴി നല്‍കാം. ഗേറ്റ് യോഗ്യത ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ അവരെ പരിഗണിക്കുകയുള്ളൂ.
Content Highlights: NIELIT invites application for M.Tech course
Content Highlights: