നീറ്റ് യു.ജി. 2024; എം.സി.സി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സലിങ് സമയക്രമം പുതുക്കി

നീറ്റ് യു.ജി. 2024 അടിസ്ഥാനമാക്കി എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എം.സി.സി.) (ഓൾ ഇന്ത്യ ക്വാട്ട ഉൾപ്പെടെയുള്ള അലോട്മെന്റുകൾ), സംസ്ഥാന ഏജൻസികളും (സ്റ്റേറ്റ് ക്വാട്ട അലോട്മെന്റ്) നടത്തുന്ന അലോട്മെന്റുകളുടെ സമയക്രമം പുതുക്കി.
എം.സി.സി. രണ്ടാംറൗണ്ട് നടപടികൾ സെപ്‌റ്റംബർ 19 വരെയായിരിക്കും. പ്രവേശനം 27-നകം. സ്ഥാപനങ്ങൾ പ്രവേശനവിവരങ്ങൾ 28-നും 30-നും ഇടയ്ക്ക് എം.സി.സി. യുമായി പങ്കുവെക്കണം.
സംസ്ഥാനങ്ങളിലെ രണ്ടാം അലോട്മെന്റ് നടപടികൾ 27 വരെ. സംസ്ഥാന രണ്ടാം അലോട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ഒക്ടോബർ അഞ്ചിനകം നേടണം. പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ ആറിനും എട്ടിനും ഇടയ്ക്ക് എം.സി.സി. യുമായി പങ്കുവെക്കണം.
എം.സി.സി. മൂന്നാംറൗണ്ട് നടപടികൾ ഒക്ടോബർ മൂന്നു മുതൽ 11 വരെ. പ്രവേശനം 18-നകം നേടണം. പ്രവേശന വിവരങ്ങൾ 19, 20 തീയതികളിലായി എം.സി.സി.ക്ക് നൽകണം.
സംസ്ഥാനങ്ങളിലെ മൂന്നാംറൗണ്ട് അലോട്മെന്റ് നടപടികൾ ഒൻപതു മുതൽ 18 വരെയായിരിക്കും. മൂന്നാം അലോട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 23-നകം നേടണം. മൂന്നാംറൗണ്ടിൽ പ്രവേശനം നേടുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾ 24-ന് എം.സി.സി. യുമായി പങ്കുവെക്കണം.
സ്ട്രേ വേക്കൻസി റൗണ്ട്
(i) എം.സി.സി.- ഒക്ടോബർ 22 മുതൽ 29 വരെ. പ്രവേശനം നവംബർ അഞ്ചിനകം
(ii) സംസ്ഥാനം: ഒക്ടോബർ 25 മുതൽ 29 വരെ, പ്രവേശനം നവംബർ അഞ്ചിനകം.
അക്കാദമിക് സെഷൻ ഒക്ടോബർ ഒന്നിന് തുടങ്ങും. വിവരങ്ങൾക്ക്: mcc.nic.in
Content Highlights: neet ug 2024 state counselling time changed