നീറ്റ് യു.ജി. 2024: എം.സി.സി. സ്റ്റേറ്റ് സ്‌പെഷ്യല്‍ റൗണ്ട് പ്രഖ്യാപിച്ചു, നടപടികള്‍ 20 മുതല്‍

പ്രതീകാത്മകചിത്രം| Photo: Canva.com
പ്രതീകാത്മകചിത്രം| Photo: Canva.com

നീറ്റ് യു.ജി. 2024 റാങ്ക് അടിസ്ഥാനമാക്കി എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌പെഷ്യല്‍ റൗണ്ട്, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ക്വാട്ട/കേന്ദ്ര സര്‍വകലാശാല/കല്പിത സര്‍വകലാശാല എന്നിവയില്‍ ഒഴിവുള്ള സീറ്റുകള്‍ ഈ റൗണ്ടില്‍ ഉള്‍പ്പെടും.

സ്‌പെഷ്യല്‍ റൗണ്ടിലേക്ക് തുക അടയ്ക്കാനുള്ള സൗകര്യം mcc.nic.in-ല്‍ നവംബര്‍ 20ന് 10 മുതല്‍ 21ന് മൂന്നുവരെ ഉണ്ടാകും. ചോയ്‌സ് ഫില്ലിങ് സൗകര്യം 20 മുതല്‍ 22ന് രാവിലെ എട്ടുവരെ. ചോയ്‌സ് ലോക്കിങ് സൗകര്യം 21ന് രാത്രി എട്ടുമുതല്‍ 22ന് രാവിലെ എട്ടുവരെ.

അലോട്‌മെന്റ് ഫലം 23ന്. അലോട്ടുചെയ്യപ്പെട്ട കോളേജില്‍ പ്രവേശനം നേടാന്‍ 25 മുതല്‍ 30ന് അഞ്ചുവരെ സൗകര്യമുണ്ടാകും. സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് ക്വാട്ട ഒഴിവുകളിലേക്കുള്ള സ്‌പെഷ്യല്‍ റൗണ്ട് കൗണ്‍സലിങ് നടപടികള്‍ 25 മുതല്‍ 29 വരെ ആയിരിക്കും. സ്റ്റേറ്റ് കൗണ്‍സലിങ് വഴി അലോട്‌മെന്റ് ലഭിക്കുന്നവര്‍ പ്രവേശനം നേടേണ്ട അവസാനതീയതി ഡിസംബര്‍ അഞ്ച്. അറിയിപ്പുകള്‍ mcc.nic.in ല്‍ ലഭിക്കും. 

Content Highlights: neet 2024 mcc announces special round