നൾസാർ ലോ യൂണിവേഴ്സിറ്റിയിൽ വിദൂരപഠന പി.ജി., ഡിപ്ലോമ പ്രോഗ്രാമുകൾ

Representative image/ FreePik
Representative image/ FreePik

നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൾസാർ) യൂണിവേഴ്സിറ്റി ഓഫ് ലോ (ഹൈദരാബാദ്), ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന വിവിധ രണ്ടുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ്, ഒരുവർഷ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ചില പ്രോഗ്രാമുകൾക്ക് ലാറ്ററൽ എൻട്രിയും ചിലതിന് എക്സിറ്റ് ഓപ്ഷനും ഉണ്ട്. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.nalsarpro.org കാണുക. അപേക്ഷ ജൂലായ് 15 വരെ.

Content Highlights: national academy of legal studies and research university of law, Hyderabad