മുംബൈ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഷോർട്ട് ടേം കോഴ്സുകൾ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള, സ്വയംഭരണ സ്ഥാപനമായ, മുംബൈ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിന്റെ കാറ്ററിങ് ടെക്നോളജി ആൻഡ് അപ്ലൈഡ് ന്യുട്രീഷൻ (ഐ.എച്ച്.എം.സി.ടി.എ.എൻ.), വിവിധ റെഗുലർ ഷോർട്ട് ടേം പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകൾ, ദൈർഘ്യം, പ്രവേശന യോഗ്യത എന്നിവ:
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹോട്ടൽ കൺസൽട്ടൻസി (ഒരു വർഷം): ഇവയിൽ ഒരു യോഗ്യത വേണം (i) ഹോസ്പിറ്റാലിറ്റി/കളിനറി ആർട്ട് ബിരുദം (ii) ജനറൽ ബിരുദവും രണ്ടുവർഷത്തെ ഹോട്ടൽ ഇൻഡസ്ട്രി പ്രവൃ ത്തിപരിചയവും (iii) ബിരുദവും കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള ഹോസ്പിറ്റാലിറ്റി ട്രേഡ് ഡിപ്ലോമയും (iv) ഏതെങ്കിലും ഹോസ്പിറ്റാലിറ്റി ട്രേഡിൽ പി.ജി. ഡിപ്ലോമ (v) ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെന്റ് മാസ്റ്റേഴ്സ് ബിരുദം
- ക്രാഫ്റ്റ് കോഴ്സ് ഇൻ പ്രൊഫഷണൽ ബാർടെൻഡിങ് (ആറ് മാസം) - 10+2
രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. സീറ്റുകൾ, 30 വീതം. അപേക്ഷാ ഫോറം www.ihmctan.edu ൽ നിന്നും ഡൗൺ ലോഡുചെയ്തെടുക്കാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 500 രൂപ. അടയ്ക്കേണ്ട രീതി അപേക്ഷാ ഫോമിൽ നൽകിയിട്ടുണ്ട്.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്‌റ്റംബർ 18-ന് വൈകീട്ട് മൂന്നിനകം ബോംബെ ഐ.എച്ച്.എം.സി.ടി.എ.എൻ-ൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. വിലാസം: വീർ സവാർക്കർ മാർഗ്, ദാദർ വെസ്റ്റ്, മുംബൈ- 400 028.
Content Highlights: mumbai, hotel management institute, short term courses, diploma courses, latest news