എൻവയൺമെൻറൽ എൻജിനിയറിങ്ങിൽ എം.ടെക്.

ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐ.എം.യു.) വിശാഖപട്ടണം കാംപസിലെ സ്കൂൾ ഓഫ് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് നടത്തുന്ന, രണ്ടുവർഷ എം.ടെക്. എൻവയൺമെൻറൽ എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും മൊത്തം 60 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 55 ശതമാനം) ഏതെങ്കിലും ബ്രാഞ്ചിലെ നാലുവർഷ എൻജിനിയറിങ് ബാച്ച്‌ലർ ബിരുദം വേണം.
പ്രവേശനം ഗേറ്റ് 2024/2023, സി.യു.ഇ.ടി. പി.ജി.-2024/2023, ഐ.എം.യു. സി. ഇ.ടി. 2024/2023 സ്കോർ പരിഗണിച്ചായിരിക്കും.
പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറിൽനിന്ന് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടിവരും. പ്രോഗ്രാം ബ്രോഷർ, ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് എന്നിവ www.imu.edu.in/imunew/admissions-2024-25 ൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 20. ഗേറ്റ് യോഗ്യതയുള്ളവർക്ക് വ്യവസ്ഥകൾപ്രകാരം സ്റ്റൈപ്പെൻഡ് നൽകുന്നതാണ്.
Content Highlights: mtech in environment engineering