ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ കൊഗ്നിറ്റീവ് സയന്‍സില്‍ M.Sc

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

കൊഗ്നിറ്റീവ് സയൻസിലെ M.Sc. പ്രോഗ്രാം പ്രവേശനത്തിന് ഗാന്ധിനഗർ ഐ.ഐ.ടി.യിലെ സെന്റർ ഫോർ കൊഗ്നിറ്റീവ് ആൻഡ് ബ്രെയിൻ സയൻസസ് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് (ബി.എ., ബി.എസ്സി., ബി.കോം., ബി.ടെക്., എം.ബി.ബി.എസ്. മുതലായവ) അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് വേണം. 2020-'21-ൽ ബാച്ചിലർ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.

ഓൺലൈൻ പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഒരു ഖണ്ഡികയുടെ അടിസ്ഥാനത്തിലുള്ള കോംപ്രിഹൻഷൻ ചോദ്യങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ അഭിരുചി അളക്കുന്ന ചോദ്യങ്ങൾ എന്നിവ പരീക്ഷയ്ക്കുണ്ടാകും.

കൊഗ്നിറ്റീവ് സയൻസിലുള്ള അഭിരുചി, ബിരുദപ്രോഗ്രാമിൽ പഠിച്ച വിഷയങ്ങളെപ്പറ്റിയുള്ള അറിവ് എന്നിവ വിലയിരുത്തുന്നതാകും ഇന്റർവ്യൂ.

അപേക്ഷ https://cogs.iitgn.ac.in/ ൽ നൽകിയിട്ടുള്ള ലിങ്കുവഴി ജനുവരി 31 വരെ നൽകാം. അപേക്ഷാഫീസ് ഇല്ല. അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഫെബ്രുവരി 28-ന് നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയ്ക്ക് വിളിക്കും. സ്കോളർഷിപ്പായി മാസം 5000 രൂപ ലഭിക്കും. ദേശീയ, അന്തർദേശീയ കോൺഫറൻസുകളിൽ ഗവേഷണപ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ 60,000 രൂപ വരെ ട്രാവൽ സ്കോളർഷിപ്പും ലഭിക്കാം.

Content Highlights: M.Sc program in cognitive science by Gandhinagar IIT, apply till January 31

Content Highlights: