എം.ബി.ബി.എസ്‌./ ബി.ഡി.എസ്‌. രണ്ടാംഘട്ട താത്‌കാലിക അലോട്മെന്റ്‌ പ്രസിദ്ധീകരിച്ചു

Representational Image | Photo: Canva
Representational Image | Photo: Canva

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും 2024-ലെ എം.ബി.ബി.എസ്‌./ ബി.ഡി.എസ്‌. കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട താത്‌കാലിക അലോട്മെന്റ്‌ പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

വിദ്യാർഥികൾക്ക്‌ കെ.ഇ.എ.എം.-2024 കാൻഡിഡേറ്റ്‌ പോർട്ടലിലെ അലോട്മെന്റ്‌ ലിസ്റ്റ്‌ എന്ന മെനു ക്ളിക്ക്‌ ചെയ്ത്‌ താത്‌കാലിക അലോട്മെന്റ്‌ ലിസ്റ്റ്‌ കാണാവുന്നതാണ്‌.

താത്‌കാലിക അലോട്മെന്റ്‌ ലിസ്റ്റ്‌ സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തരം 27-ന്‌ രാവിലെ 11-നുള്ളിൽ അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്മെന്റ്‌ 27-ന്‌ പ്രസിദ്ധീകരിക്കും. ഹെൽപ്‌ ലൈൻ നമ്പർ: 0471-2525300.

Content Highlights: mbbs bds second round temporary allotment published